നട്ടിടത്തു പുഷ്പിക്കുക(bloom where you are planted) എന്നതായിരിക്കണം
നമ്മുടെ ജീവിത പ്രമാണം പുഷ്പിക്കുന്നിടത്ത് നടണം ( plant where you can bloom) എന്ന് ആഗ്രഹിക്കുന്നത് ബാലിശമാണ്.നാം ആയിരിക്കുന്ന അവസ്ഥ അംഗീകരിച്ചുകൊണ്ട്,മറ്റാരെങ്കിലും ആകാൻ ആഗ്രഹിക്കാതെ,നട്ട സ്ഥലത്തു നിന്നു ലഭിക്കുന്ന വെള്ളവും വളവും ശേഖരിച്ച് വളയാതെ വളർന്ന് എത്ര മനോഹരവും സുഗന്ധമേറിയതുമായ പുഷ്പങ്ങൾ നൽകുവാൻ സാധിക്കുമോ അതു നൽകുവാൻ സാധിക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം
ജപ്പാനിൽ ഒരു ചെറ്റ കുടിലിൽ രണ്ടു സന്യാസിമാർ താമസ്സിച്ചിരുന്നു. ഒരിക്കൽ ഒരു വലിയ ചുഴലിക്കാറ്റു വന്ന് കുടിലിന്റെ പകുതി ഭാഗം മേൽക്കൂര പറത്തികൊണ്ടു പോയി .സന്യാസിമാരിൽ ഒരാൾ ദേഷ്യപ്പെട്ട് ദൈവത്തോടു പരാതി പറഞ്ഞു" പാപികൾ ജീവിക്കുന്ന വൻ കൊട്ടാരങ്ങൾക്കെന്നും യാതൊരു കോട്ടവും തട്ടുന്നില്ല.എന്നാൽ പാവപ്പെട്ട ഞങ്ങളെപ്പോലെയുള്ളവരുടെ കുടിലുകൾ അവിടുന്നു നശിപ്പിച്ചു കളയുന്നു.എന്നാൽ സഹസന്യാസിയുടെ പ്രാർത്ഥന ഇങ്ങനെയായിരുന്നു.,"ദൈവമെ അങ്ങു ദയാപരനാണ്.ചുഴലിക്കാറ്റിനെ ആർക്കാണ് വിശ്വസിക്കുവാൻ കഴിയുക ഞങ്ങളുടെ കുടിലു മുഴുവൻ പോകേണ്ടതായിരുന്നു.പ ക്ഷെ പൂർണ്ണമായി നശിച്ചിട്ടില്ല. നന്ദി ദൈവമെ അടുത്ത ദിവസം രാത്രി ആസന്യാസി ഒരു ഗാനമെഴുതി.
മേലേ
പാതി മേൽക്കൂര,അതിനുമപ്പുറം ഗഗനം
അതിൽ പുഞ്ചിരി തൂകുന്ന തിങ്കൾ,
കണ്ണുചിമ്മുന്ന താരങ്ങൾ.
എല്ലാം തന്നനുഗ്രഹിച്ച പ്രപഞ്ച
സൃഷ്ടാവേ നന്ദി
സന്തോഷത്തിന്റെ രഹസ്യം നിങ്ങൾക്ക് എന്തുണ്ട് എന്നതിനെ ആശ്രയിച്ചല്ല
നിങ്ങൾക്കുള്ളതെന്തോ അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.
.മറ്റുള്ളവർക്കുള്ളവയേ ഒാർത്ത് അസൂയപ്പെട്ടു വേദനിക്കാതെ നമുക്കുള്ളതിനെതിരിച്ചറിഞ്ഞ് അതിൽ സംതൃപ്തിയും സാന്തോഷവും കണ്ടെത്താൻ നമ്മുക്ക് കഴിയണം